ന്യൂഡല്‍ഹി: 70-ാം പിറന്നാള്‍ ദിനത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള ആശംസ പ്രവാഹത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് ദേശീയ തൊഴിലില്ലായ്മ ദിനമാണെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വലിയ തൊഴിലില്ലായ്മ കാരണം രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. തൊഴില്‍ എന്നാല്‍ മഹത്തായ കാര്യമാണെന്നും യുവാക്കളെ അതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിന് അധിക കാലം കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ തുടക്കമിട്ട ആരോപണങ്ങള്‍ ഏറ്റുപിടിച്ച് പ്രിയങ്ക വാദ്ര, റണ്‍ദീപ് സിംഗ് സുര്‍ജേവാല, മനീഷ് തിവാരി തുടങ്ങിയവരും രംഗത്തെത്തി.