ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില.

കൊച്ചിയിൽ പെട്രോളിന് 83.66 രൂപയും ഡീസൽ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.