കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്നും നരേന്ദ്രമോദിയും ബിജെപിയും സുരക്ഷിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു. വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യയോട് അസൂയയാണെന്നും അമേരിക്കൻ വിദേശനയ വിദഗ്ധൻ ഡോ.ജോൺ സി.ഹാൾസ്മാൻ എഴുതിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.