ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന്​ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്‍റ്​ ​െഡാണാള്‍ഡ്​ ട്രംപിന്​ നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ഇന്ത്യ- യു.എസ്​ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നുവെന്നും മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പോരാടണമെന്നും മോദി ട്രംപിന്​ നന്ദിയറിച്ചുകൊണ്ട്​ ട്വീറ്റ്​ ചെയ്​തു.

”ഈ മഹാമാരിക്കെതിരെ നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച്‌​ നിന്ന്​ പോരാടാം. ഇത്തരം ഘട്ടങ്ങളില്‍ ലോകത്തെ ആരോഗ്യകരവും കോവിഡ് മുക്തവുമാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുക എന്നത്​ പ്രധാനമാണ്​. ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു” – ട്രംപി​​െന്‍റ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിച്ച്‌​ പ്രവര്‍ത്തിക്കു​മെന്നും 200 മൊബൈല്‍ വ​െന്‍റിലേറ്ററുകള്‍ ഇന്ത്യക്ക്​ നല്‍കുമെന്നും ട്രംപ്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ കോവിഡ് ചികിത്സക്കായി 29 ദശലക്ഷം ഡോസ്​ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യു.എസിന്​ നല്‍കിയിരുന്നു.