ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിന് കോണ്‍ഗ്രസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പ്രശ്‌നത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങള്‍ മനസിലാക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരുത്തരവാദിത്തപരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സുരക്ഷയും അന്തസും കാത്തു സൂക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ജ്ഞാനികള്‍ക്ക് പോലും അവരുടെ നേതൃത്വത്തിന്റെ പെരുമാറ്റരീതികള്‍ മനസിലാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സുരക്ഷിതത്വവും അന്തസും പൂര്‍ണമായും കാത്തു സൂക്ഷിക്കപ്പെട്ടു. കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷമെന്ന് പറഞ്ഞ അദേഹം ബി.എസ്.പിയുടെ നേതാവ് മായാവതി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.