ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തിലാകും. വിമാനകമ്ബനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഖത്തര്‍ പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങിയെത്താം.
ഈ മാസം 31 വരെയാണ് കരാര്‍ കാലാവധി. ഖത്തര്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് സര്‍വീസ് ഉള്ളത്. അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന് മാത്രമാണ് തിരുവനന്തപുരത്ത് നിന്നും ദോഹയിലേക്ക് സര്‍വീസുള്ളത്.