മേരിലാന്റ് ∙ മേരിലാന്റിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ അധ്യാപിക ഹേമലതാ ഭാസ്ക്കരന് സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പ്രസിഡന്റിന്റെ എക്സലൻസ് അവാർഡ് ലഭിച്ചു. സലിസ്ബറി ജെയിംസ് എം. ബെനറ്റ് ഹൈസ്കൂളിൽ 2004 മുതൽ ബയോളജി, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപികയാണ് ഹേമലത.
പാരിസ്ഥിതിക വിഷയങ്ങളിൽ വിവിധ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഗവേഷണങ്ങൾ യൂത്ത് എൻവയൺമെന്റൽ ആക്ഷൻ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമലത പ്രത്യേകം താല്പര്യം എടുത്തിരുന്നു.
ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്നും എൻവയൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദവും, ഇസ്റ്റേൺ ഷോർ മേരിലാന്റ് യൂണിേഴ്സിറ്റിയിൽ നിന്നും എംഎടിയും ഹേമലത കരസ്ഥമാക്കിയിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകരെയാണ് അവാർഡിനായി പരിഗണിക്കുന്നത്.