ഇന്ത്യയും ചൈനയും വലിയ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണെന്നും അവരെ സഹായിക്കാന്‍ യുഎസ് തയ്യാറാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നേരത്തെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പല തവണ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് എത്തിയിരിക്കുന്നത്. കാര്യങ്ങള്‍ കടുപ്പമാണ്. ഞങ്ങള്‍ ഇന്ത്യയുമായും ചൈനയുമായും സംസാരിക്കുന്നുണ്ട്. അവര്‍ക്ക് അവര്‍ വലിയ കുഴപ്പത്തിലാണ് – വൈറ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കവേ ട്രംപ് പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് റാലിക്കായി ഓക്ലാഹോമയിലേയ്ക്ക് പോകുന്നതിന് മുമ്ബായാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ അവരെ സഹായിക്കാന്‍ ശ്രമിക്കും. എന്ത് സംഭവിക്കുമെന്ന് നോക്കാം. ട്രംപ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളാണ് യുഎസ്സ്, ചൈനയുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രസ്താവനകളാണ് ഇറക്കുന്നത്. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മി പറയുമ്ബോള്‍, 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച വിശദവിവരമോ സൈനികര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക വിശദീകരണമോ ചൈനയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കാര്യം അറിയില്ല എന്നാണ് ചൈനയുടെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞിരുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തെമ്മാടിക്കൂട്ടം എന്നാണ് മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ യുഎസ് നിരീക്ഷിച്ചുവരുകയാണ് എന്നാണ് ഈയാഴ്ച ആദ്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേലീ മക്‌എനാനി പറഞ്ഞത്. ചൈനയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞിരുന്നു.