ന്യൂഡല്‍ഹി : ഇന്ത്യയില്‍ 97581 കോവിഡ് രോഗികളാണുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിയവര്‍ 95526 ആണ്. ഇന്ന് 8392 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 5598. മഹാരാഷ്ട്രയില്‍ 89, തമിഴ്‌നാട്ടില്‍ 13, ഡല്‍ഹി 57, ഗുജറാത്ത് 31, രാജസ്ഥാന്‍ 1 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ മരണം.
മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. ഇന്ന രോഗം സ്ഥിരീകരിച്ചത് 2487 പേര്‍ക്കാണ്.സംസ്ഥാനത്താകെ മരണം 2286.
തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 1149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 22333 പേരാണ് രോഗബാധിതര്‍. ആകെ മരണം 173.
ഡല്‍ഹിയില്‍ 19,844 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. ചൊവ്വാഴ്ച 1295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 473.
ഗുജറാത്തില്‍ ആകെ 16,779 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. ചൊവ്വാഴ്ച 436 പേര്‍ക്കാണ്് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 1038.
രാജസ്ഥാനില്‍ ആകെ 8831 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം 214 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 194 മരണം.