ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരില്‍ 65 ശതമാനവും പുരുഷന്‍മാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്ക്​ പുറത്തുവിട്ടത്​. 60 വയസില്‍ താഴെയുള്ള പുരുഷന്‍മാരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. പുരുഷന്‍മാരെ അപേക്ഷിച്ച്‌​ നോക്കു​േമ്ബാള്‍ സ്​ത്രീകളുടെ മരണനിരക്ക്​ കുറവാണ്​​.

ഏപ്രില്‍ 30 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 1074 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​. കോവിഡ്​ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്​ പുരുഷന്‍മാരെയാണെന്ന്​ അമേരിക്കന്‍ ജേണലിലും പഠനറിപ്പോര്‍ട്ട്​ വന്നിരുന്നു. ന്യൂയോര്‍ക്​ സിറ്റിയിലെ 12 ആശുപത്രികളില്‍ ചികിത്സയിലുള്ള 5700 കോവിഡ്​ രോഗികളില്‍ 60 ശതമാനവും പുരുഷന്‍മാരാണെന്നാണ്​ ഏപ്രില്‍ 22നു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്​. അതില്‍ തന്നെ 373 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്​. അക്കൂട്ടത്തിലും 66.5 ശതമാനവും പുരുഷന്‍മാരാണത്രെ.

ഉയര്‍ന്ന രക്​തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേയം എന്നീ രോഗങ്ങളുള്ളവരിലാണ്​​ കോവിഡ്​ കൂടുതല്‍ സങ്കീര്‍ണമാകുന്നത്​​. ഇന്ത്യയില്‍ പ്രായമുള്ളവരിലും പ്രമേഹം, ഉയര്‍ന്ന രക്​തസമ്മര്‍ദ്ദം, വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും കോവിഡ്​ ഗുരുതരമായി ബാധിക്കുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. മരിച്ചവരില്‍ 78 ശതമാനത്തോളവും ഇതിലേതെങ്കിലും രോഗങ്ങള്‍ ഉള്ളവരാണ്​. അതില്‍ തന്നെ 51.2 ശതമാനം 60 വയസിനു മുകളിലുള്ളവരുമാണ്​. 42 ശതമാനം 60നും 75നുമിടെ പ്രായമുള്ളവരാണ്​. 9.2 ശതമാനം മാത്രമാണ്​ 75 വയസിനു മുകളിലുള്ളവര്‍.