ന്യുഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോറോണക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മേഖലയിലും വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍വകലാശാലയിലെ ചുമതലക്കാരെയും വിദ്യാര്‍ത്ഥികളെയും പ്രധാനമന്ത്രി അഭോസംബോധന ചെയതു. കോറോണ മഹാമാരിയും lock down ഉം ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ നിങ്ങളോടൊപ്പം ബംഗളൂരുവില്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നുവെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.

കോറോണ വൈറസ് അദൃശ്യനായ ശത്രുവാണെന്നും എന്നാല്‍ നമ്മുടെ പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ആര്‍ക്കുമുന്നിലും തോല്‍വി സമ്മതിക്കാത്തവരാണെന്നും നിങ്ങളുടെ ധീരമായ പോരാട്ടം ഒന്നുകൊണ്ടുമാത്രമാണ് കൊറോണയെ പുറത്താക്കാന്‍ സാധിക്കുന്നതതെന്നും നിങ്ങള്‍ എല്ലാ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സൈനികവേഷം ധരിക്കാത്ത സൈനികരാണെന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല ഇന്ന് ലോകം ഇന്ത്യയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോറോണ ഭീഷണി ചെറുത്തു തോല്‍പ്പിക്കും എന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.