ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സേവന കാലാവധിയും വിരമിക്കല്‍ പ്രായവും നീട്ടാന്‍ സാധ്യത. കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് അറിയിച്ചത്.
രാജ്യത്തെ മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘സൈനികരുടെ സര്‍വ്വീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്.’ ട്രിബ്യൂണിനു നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്.
വര്‍ഢിച്ചു വരുന്ന ശമ്ബളവും പെന്‍ഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാല്‍ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനം.
‘മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുമ്ബോള്‍, എന്തുകൊണ്ടാണ് ഒരു ജവാന്‍ വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്’- റാവത്ത് പറഞ്ഞു.