ഇന്ത്യയിലെ ലോക്ഡൗണും വിമാനവിലക്കും മൂലം മാര്‍ച്ച് 22 മുതല്‍ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ സര്‍വീസ് ആരംഭിക്കും. തിരിച്ചുവരുവാന്‍ ഏറ്റവുമധികം പേര് എംബസി സൈറ്റുകള്‍ മുഖേനെ താല്പര്യമറിയിച്ച ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകളുണ്ടാവുക. ആദ്യ ആഴ്ച തന്നെ യു.എ.ഇയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പത്ത് വിമാനങ്ങള്‍ പറക്കും. സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. ഒമാനില്‍ നിന്നും ബഹ്ൈറനില്‍ നിന്നും രണ്ടും, ഖത്തറില്‍ നിന്ന് മൂന്നും വിമാനങ്ങള്‍ ആദ്യ ആഴ്ച സര്‍വീസ് നടത്തും.ഇവയുടെ സമയക്രമം ഇന്നറിയാനാവും.
മെയ് ഏഴിന് യു.എ.ഇയില്‍ നിന്ന് അബൂദബി- കൊച്ചി, ദുബൈ-കോഴിക്കോട് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക. സൗദിയിലെ റിയാദില്‍ നിന്ന് കോഴിക്കോേട്ടക്കും ഖത്തറിലെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും അന്ന് തന്നെ സര്‍വീസുണ്ട്. ലണ്ടന്‍-മുംബൈ, സിംഗപൂര്‍-മുംബൈ, ക്വലലമ്ബൂര്-ഡല്‍ഹി, സാന്‍ഫ്രാന്‍സിസ്കോ-മുംബൈ-ഹൈദരാബാദ്, മനില-അഹ്മദാബാദ്, ധാക്ക-ശ്രീനഗര്‍ സര്‍വീസുകളും അന്നു പുറപ്പെടും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഒാരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയില്‍ നിന്നുള്ള വിമാനത്തില്‍ 300 പേരെയും മറ്റിടങ്ങളില്‍ നിന്ന് 250 പേരെ വീതവും എത്തിക്കാനാണ് പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം ദിവസം (മെയ് എട്ട്)
മനാമ-കൊച്ചി, ദുബൈ-ചെന്നൈ, ദുബൈ-ചെന്നൈ, ക്വലാലമ്ബൂര്-മുംബൈ, ന്യൂയോര്‍ക്ക്-മുംബൈ-അഹ്മദാബാദ്, ധാക്ക-ഡല്‍ഹി, കുവൈത്ത്-ഹൈദരാബാദ്, സിംഗപൂര്‍-അഹ്മദാബാദ്, ലണ്ടന്‍-ബംഗളുരു വിമാനങ്ങള്‍ സര്‍വീസ് നടത്തും. 2050 പേര് അന്നേ ദിവസം തിരിച്ചെത്തും.
മൂന്നാം ദിവസം (മെയ് ഒമ്ബത്)
കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡെല്‍ഹി, ക്വലാലമ്ബൂര്-ട്രിച്ചി, ചികാഗോ-മുംബൈ-ചെന്നൈ, ധാക്ക-മുംബൈ, മനില-മുംബൈ, ലണ്ടന്‍-ഹൈദരാബാദ്, ഷാര്‍ജ-ലഖ്നൗ വിമാനങ്ങള്‍ സര്‍വീസ് നടത്തും. 2050 പേരെയാണ് തിരിച്ചെത്തിക്കുക.
നാലാം ദിവസം (മെയ് 10)
ദോഹ-തിരുവനന്തപുരം, ക്വലാലമ്ബുര്-കൊച്ചി, കുവൈത്ത്-ചെന്നൈ, സിംഗപ്പൂര്‍-ട്രിച്ചി, ലണ്ടന്‍-മുംബൈ, ധാക്ക-ഡല്‍ഹി, അബൂദബി-ഹൈദരാബാദ്, വാഷിങ്ടണ്‍-ഡല്‍ഹി-ഹൈദരാബാദ് വിമാനങ്ങള്‍ പറക്കും. അന്ന് 1850 പേരെ മടക്കിയെത്തിക്കാനാണ് പദ്ധതി.
അഞ്ചാം ദിവസം (മെയ് 11)
ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ക്വലാലമ്ബൂര്-ചെന്നൈ, സിംഗപ്പൂര്‍-ഡല്‍ഹി, മനില-ഡല്‍ഹി, ലണ്ടന്‍-അഹ്മദാബാദ്, ദുബൈ-കൊച്ചി, ധാക്ക-ശ്രീനഗര്‍, സാന്‍ഫ്രാന്‍സിസ്കോ-ഡല്‍ഹി-ബംഗളുരു സര്‍വീസുകളുണ്ടാവും. 2200 പേരെ തിരിച്ചെത്തിക്കും.
ആറാം ദിവസം (മെയ് 12)
ക്വലാലമ്ബൂര്-കൊച്ചി, മസ്ക്കത്ത്-ചെന്നൈ, ലണ്ടന്‍^ചെന്നൈ, ജിദ്ദ-ഡല്‍ഹി, കുവൈത്ത്-അഹ്മദാബാദ്, ദുബൈ-ഡല്‍ഹി, ദുബൈ^ഡല്‍ഹി, മനില^ഹൈദരാബാദ്, ധാക്ക-ശ്രീനഗര്‍, സിംഗപ്പൂര്‍-ബംഗളുരു, ന്യൂയോര്‍ക്ക്- ഡല്‍ഹി-ഹൈദരാബാദ് വിമാനങ്ങള്‍ പറക്കും. 2500 പേരെ അന്ന് എത്തിക്കാനാവും.
ഏഴാം ദിവസം (മെയ് 13)
കുവൈത്ത്-കോഴിക്കോട്, മനില-ചെന്നൈ, ധാക്ക- ചെന്നൈ, ലണ്ടന്‍- ഡല്‍ഹി, ചിക്കാഗോ-ഡല്‍ഹി-ഹൈദരാബാദ്, ജിദ്ദ-കൊച്ചി, ക്വലാലമ്ബൂര്-ഹൈദരാബാദ്, ദുബൈ-അമൃതസര്‍ സര്‍വീസുകളാണുണ്ടാവുക. അന്ന് 1850 പേര് തിരിച്ചുവരും.