തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഒരാള്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി.

ഇതില്‍ തിരുവനന്തപുരം 2, കൊല്ലം 12 , പത്തനംതിട്ട 1, കോട്ടയം 18, ഇടുക്കി 12, പാലക്കാട് 1, മലപ്പുറം 2, കോഴിക്കോട് 4, വയനാട് 1, കണ്ണൂര്‍ 37, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് കൊവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം. തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിലവില്‍ രോഗികള്‍ ആരുമില്ല. ഇന്ന് പുതുതായി 63 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.