തൊടുപുഴ: ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥീരീകരിച്ചു. .ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികര്‍ക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും കോവിഡ് പോസീറ്റീവ് ആയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന്‍ 49 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരുടെ ഉറവിടം അറിയില്ല.

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും,മരിയാപുരത്തെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും, രാജാക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം ബാധിച്ചു. 19 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. അതേസമയം 36 പേര്‍ രോഗമുക്തരായി.