ഇടുക്കി: ജില്ലയില്‍ 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്സ്, 33 വയസ്സ്). രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസുകാരനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി (64). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.