ഇടുക്കി ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 48 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ടായി. ജില്ലയിൽ 61 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 842 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 28 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 296 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. 11 മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 8446 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.