പത്തനംതിട്ട : ഇടവമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി നട തുറന്ന് വിളക്ക് തെളിക്കും.

ഇടവം ഒന്നായ 15 ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനമില്ല. 19 വരെ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നട തുറക്കുന്നതിനും അടയ്ക്കുന്നതിനും സമയക്രമീകരണം വരുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിപാടുകള്‍ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകില്ല. 19ന് നട അടയ്ക്കും.