ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 9.5 ലക്ഷം രൂപ(10000 പൗണ്ട്/12914 ഡോളര്‍) ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ആ വ്യക്തി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. ഇത് പാലിക്കാത്തവരില്‍ നിന്ന് 10,000 രൂപ പൗണ്ട് വരെ പിഴയായി ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ 28 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് ചികിത്സാ ആനൂകൂല്യങ്ങള്‍ക്ക് പുറമേ 500 പൗണ്ട് ആനുകൂല്യം നല്‍കും.
ബ്രിട്ടണില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്.