അന്തിക്കാട്: ആ നിലവിളി അദ്വൈത് കേട്ടു. മരണത്തിനരികില്നിന്ന് ആ എട്ടാം ക്ലാസുകാരന് പിടിച്ചുകയറ്റിയത് നാല് ജീവനുകള്‍. വീട്ടുവളപ്പിലെ പ്ലാവില്‍നിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ അമ്മയുള്‍പ്പെടെ നാലുപേര്‍ക്കാണ് അദ്വൈതിെന്റ വിവേകത്തോടെയുള്ള ഇടപെടല്‍ തുണയായത്. പുത്തന്‍പീടിക താമരത്തറ റോഡില്‍ മഠത്തിപറമ്ബില് സുഗതെന്റ സഹോദരി ലളിത (65), സഹോദരീപുത്രിമാരായ ധന്യ (38), ശുഭ (40), അയല്പക്കത്തുള്ള റോസി (60) എന്നിവര്‍ക്കാണ് ഷോക്കേറ്റത്.
ആ നിലവിളി അദ്വൈത് കേട്ടു; മരണത്തിനരികില്നിന്ന് അവര്‍ ജീവിതത്തിലേക്ക്…
