വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കാ​ന്‍ ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യം തേ​ടി അ​മേ​രി​ക്ക. മ​രു​ന്നു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍, മ​റ്റ് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ലാ​ണ് സം​ഭ​വം. സി​പ്ലൈ​ന്‍ എ​ന്ന ക​ന്പ​നി​യാ​ണ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ആ​രോ​ഗ്യ രം​ഗ​ത്തെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്്.

ര​ണ്ടു റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഡ്രോ​ണു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക​പ്പു​റ​ത്ത​ക്ക് ഡ്രോ​ണു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത​ത്തു​ന്ന​തി​ന് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത്.