അഞ്ചല്‍: ആവശ്യപ്പെട്ട പണം നല്കാനില്ലാത്തതിനാല് ക്വാറന്റീന് സൗകര്യം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രവാസി സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി. ഏരൂര്‍ അയിലറ സ്വദേശിയായ പ്രവാസിയെയാണ് അഞ്ചലിലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് നാട്ടുകാര്‍ പിടികൂടി അഞ്ചല്‍ പൊലീസില്‍ ഏല്പിച്ചത്. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് വീട്ടില്‍ സൗകര്യമൊരുക്കി ഇയാളെ ഗൃഹനിരീക്ഷണത്തിലാക്കി. മസ്കത്തില് നിന്നെത്തിയ പ്രവാസി വിമാനത്താവളത്തില്‍ നിന്ന് കരുനാഗപ്പള്ളിയിലെത്തിയ ശേഷമാണ് അഞ്ചലിലെ ക്വാറന്റീന് കേന്ദ്രത്തിലെത്തിയത്.
ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയ പ്രവാസിക്ക് ഒടുവില്‍ ഹോം ക്വാറന്റീന്
