കൊച്ചി; ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന അവസാന രോ​ഗിയും ആശുപത്രി വിട്ടു. ആശാ പ്രവര്‍ത്തകയാണ് രോ​ഗ മുക്തി നേടിയത്. ഇവരുടെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ല പൂര്‍ണമായി രോ​ഗമുക്തി നേടിയെന്ന് ഉദ്യോ​ഗസ്ഥര്‍.

എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും കൂടുതല്‍ പേര്‍ എത്തുന്നത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് രണ്ടു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇതില്‍ ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികില്‍സയിലാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി വ്യാഴാഴ്ച വിദേശത്തുനിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.