കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിമിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷിം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് ഹാഷിം മരണപ്പെട്ടത്. ഹാഷിം നിരീക്ഷണത്തിലിരിക്കുന്ന ആള്‍ ആണെന്ന കാര്യം വെളിപ്പെടുത്താതെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനാല്‍ ഹാഷിമുമായി ഇടപെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോയിരുന്നു.