മാന്നാര്‍: ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാര്‍ പാവൂക്കര സ്വദേശി സലീല തോമസ് ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെയാണ് മരിച്ചത്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവില്‍ നിന്ന് എത്തിയത്.

അതേസമയം കോഴിക്കോട് മരിച്ച കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളുടെ ഫലം നെഗറ്റീവ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തുന്നത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി ബീരാന്‍ കോയ ശുചിമുറിയില്‍ കുഴഞ്ഞ് വീണു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.