ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം. ഏഴു പേര്‍ മരിച്ചു.

വിജയവാഡയിലെ ഹോട്ടലിലാണ് സംഭവം. 30 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പൊലിസ് അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
നിരവധി പേര്‍ ഹോട്ടലിനകത്ത് കുടുങ്ങികിടക്കുന്നതായാണ് കരുതുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ ഫോഴ്സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

തീപിടുത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി നടുക്കം പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ആന്ധ്രാ പ്രദേശ്. രണ്ട് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 10,000 ത്തിലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.