ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയാ രണ്ടാം ജയം തേടിയിറങ്ങിയ ബെംഗലൂരു എഫ്സിയെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ച്‌ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ 45 മിനിറ്റില്‍ ഓരോ ഗോള്‍വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഹൈലാന്‍ഡേഴ്സ് ആയിരുന്നെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ ബെംഗലൂരു തിരിച്ചടിച്ചു.

ഒന്നാം മിനിറ്റില്‍ തന്നെ അപകടകരമായൊരു മുന്നേറ്റം ബെംഗലൂരു ഗോള്‍മുഖത്തേക്ക് നടത്തിയ ഹൈലാന്‍ഡേഴ്സ് മൂന്നാം മിനിറ്റില്‍ ആദ്യ ഗോളും കണ്ടെത്തി. റോച്ചര്‍സെലയാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ കണ്ടെത്തിയത്. ഇതോടെ തിരിച്ചടിക്കാന്‍ ബെംഗലൂരുവും കച്ചകെട്ടി.

13-ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോ യുവാനാന്‍ നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിച്ചു. ഇതോടെ ഇരു ടീമുകളും ലീഡ് ഉയര്‍ത്താനുള്ള ശ്രമമായി. നിരവധി അവസരങ്ങളാണ് ഇരു ടീമുകളും സൃഷ്ടിച്ചത്.