ആഗ്ര : ആഗ്രയില്‍ അതിശക്തമായ കാറ്റ് വീശിയടിച്ചു. ശക്തമായ കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. 123 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റില്‍ താജ്മഹലിന് ചെറിയ കേടുപാടു സംഭവിച്ചു. താജ് മഹലിന്റെ പിന്നില്‍ യമുനയുടെ ഭാഗത്ത് മാര്‍ബിള്‍ മതിലിന്റെ മുകളിലെ ചില പാളികള്‍ അടര്‍ന്നു വീണു. താജ്മഹലില്‍ പ്രവേശിക്കുന്നതിന് പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകള്‍ പറ്റി. ഇരുന്നൂറോളം വൃക്ഷങ്ങള്‍ കാറ്റില്‍ വീണു

മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേര്‍ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ 25 പേര്‍ക്കു സൗജന്യ ചികിത്സ നല്‍കാനും ഉത്തരവായി. മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശിയത്.