കോട്ടയം: ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗണ്‍സിലിങ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. അതേസമയം, പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍നിന്ന് പെണ്‍കുട്ടിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല.
കൊവിഡ് ബാധിതയായ പെണ്‍കുട്ടിയുടെ അമ്മയെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടി 108 ആംബുലന്‍സിനുള്ളില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ അറസ്റ്റിലായ കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ കൊട്ടാരക്കര സബ് ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.