ന്യൂ​ഡ​ല്‍​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി അ​ശ്വ​നി ഭാ​ട്ടി​യ​യെ നി​യ​മി​ച്ചു. 2022 മെ​യ് 31 ന് ​സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​ത് വ​രെ​യാ​ണ് നി​യ​മ​നം. ബാ​ങ്കി​ന്‍റെ നാ​ലാ​മ​ത്തെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് അ​ശ്വ​നി ഭാ​ട്ടി​യ.

അ​രി​ജി​ത് ബാ​സു, ദി​നേ​ഷ് ഖാ​ര, സി​എ​സ് സേ​ട്ടി എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ ബാ​ങ്കി​ന്‍റെ മൂ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍. സാ​ന്പ​ത്തി​ക സേ​വ​ന വ​കു​പ്പി​ന്‍റെ ശു​പാ​ര്‍​ശ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മേ​യ് മാ​സ​ത്തി​ല്‍ ബാ​ങ്ക്സ് ബോ​ര്‍​ഡ് ബ്യൂ​റോ​യാ​ണ് ഭാ​ട്ടി​യ​യു​ടെ പേ​ര് നി​ര്‍​ദ്ദേ​ശി​ച്ച​ത്. മാ​ര്‍​ച്ച്‌ 31ന് ​വി​ര​മി​ച്ച പി​കെ ഗു​പ്ത​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ല്‍ ബാ​ങ്കി​ന്‍റെ ഡ​പ്യൂ​ട്ടി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റാ​ണ് ഭാ​ട്ടി​യ.