വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരവേ അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ച് ബ്രിട്ടന്. രോഗം വ്യാപനതോത് അനുദിനം വര്‍ധിക്കുന്ന ബ്രിട്ടന് 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
അത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.ബ്രിട്ടനുമായി ഉൗഷ്മളമായ ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നു പറഞ്ഞ ട്രംപ് ആവശ്യമായ സഹായങ്ങള്‍ പരസ്പരം ചെയ്തു നല്‍കുമെന്നും അറിയിച്ചു.