ഒക്ലഹോമ : ലോകത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തുന്ന റാലികളിലൂടെ കോവിഡ് വ്യാപനം വർധിക്കാൻ വഴിയൊരുക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയിരുന്നു.
എന്നാൽ ലോക്ഡൗണ്‍ ഇളവുകൾ വന്നതോടെ വീണ്ടും ട്രംപ് നിർത്തിവച്ച പ്രചരണ ക്യാന്പിനാണ് തുടക്കം കുറിക്കുന്നത്. അമേരിക്കയിൽ കുറവ് കോവിഡ് റിപ്പോർട്ട് ചെയ്ത് സംസ്ഥാനമായ ഒക്ലഹോമയിലെ തുൾസയിലേക്കാണ് ജൂണ്‍ 20നു പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്. പരിപാടിയിൽ പങ്കെടുത്താൽ ആളുകളിൽ അണുബാധയുണ്ടാകുകയും രോഗവ്യാപനം വർധിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. വീടുകളിലേക്ക് മടങ്ങി പോകുന്ന ആളുകളിലും സന്പർക്കത്തിലൂടെ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദ്ഗദ്ധർ മുന്നറിയിപ്പ് നൽകി. ടെക്സസ് ഫ്ളോറിഡ ഉൾപ്പെടെ 21 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപനം സാവകാശം ഉയർന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്. ഒക്ലഹോമയിൽ നടക്കുന്ന റാലി മാറ്റിവയ്ക്കണമെന്നു അധികൃധർ അഭ്യർഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ