വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് കുതിക്കുന്നു . 59,55,728 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്.
രാജ്യത്ത് 1,82,404 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് . 32,54,282 പേരാണ് രോഗമുക്തരായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലായുള്ളത് .
ഇടങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇങ്ങനെ ; കാലിഫോര്‍ണിയ-6,82,085, ടെക്സസ്-6,15,620, ഫ്ളോറിഡ-6,05,502, ന്യൂയോര്‍ക്ക്-4,61,618, ജോര്‍ജിയ-2,58,354 . ഇവിടങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കാലിഫോര്‍ണിയ-12,407, ടെക്സസ്-12,077, ഫ്ളോറിഡ-10,585, ന്യൂയോര്‍ക്ക്-32,980, ജോര്‍ജിയ-5,262.