അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ ചന്നി ആനന്ദ്, ദാര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍ എന്നീ മൂന്ന് ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുകള്‍ക്ക് 2020 ലെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. 2019 ഓഗസ്റ്റ് 5 ന് സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ സമയത്ത് കശ്മീര്‍ കവറേജ് നല്‍കിയ ചിത്രങ്ങള്‍ക്കാണ് അവര്‍ സമ്മാനം നേടിയത്.