ഡാലസ് ∙ അസംബ്ലീസ് ഗോഡ് സൗത്ത് സെന്റർ റീജയൻ കൺവൻഷൻ ഒക്ടോബർ 23ന് ഹൂസ്റ്റൺ എ ജി ചർച്ചിൽ ആരംഭിക്കുന്നു. സൗത്ത് സെന്റർ റീജയൻ പ്രസിഡന്റ് ഡോ. ജോസഫ് ഡാനിയൽ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ബൈബിൾ കോളജ് വൈസ് പ്രസിഡന്റും എ ജി കടയ്ക്കൽ സ്കൂൾ മാനേജരുമായ ഡോ. രാജു തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും.
ഒക്ടോബർ 24ന് ഡാലസ് സയൺ ഏ ജി ചർച്ചിൽ നടക്കുന്ന കൺവൻഷനിൽ സതേൺ ഏഷ്യ ബൈബിൾ കോളജ് അധ്യാപകനായ റവ. ജോസ് തോമസാണ് മുഖ്യ പ്രാസംഗീകൻ. ഡോ. റ്റോം ഫിലിപ്പിന്റെയും ഡാനി ടാക്ന്റെയും നേതൃത്വത്തിൽ എ ജി ക്വൊയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ വ്യത്യാസമില്ലാതെ ഏവർക്കും ഈ കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. ജോസഫ് ഡാനിയൽ : 214 690 7002
ബിജു ഡാനിയൽ : 972 345 3877
പാസ്റ്റർ കെ. ഒ. ജോൺസൺ : 405 837 2600
ജോൺ ലൂക്കോസ് : 281 460 3603