‘അവള് സമ്മതം മൂളി’ എന്ന് മാത്രം കുറിച്ച് താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം പങ്കുവച്ച് തെലുങ്ക് സിനിമാതാരം റാണ ദഗ്ഗുബതി.വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരം.യുവസംരംഭക മിഹീക ബജാജ് ആണ് വധു. ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക.
ലോക്ക് ഡൗണിനു ശേഷമാവും വിവാഹത്തിയതി തീരുമാനിക്കുക. റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ സിനിമയിലെ അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കള്‍ ആശംസകളുമായെത്തിയിരിക്കുകയാണ്. ശ്രുതി ഹാസന്, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി.
13.3K people are talking about this