മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം.ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറില്‍ ഒന്ന്. മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. അന്നൊന്നും അതിന് കൃത്യമായ ഉത്തരം അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അറുപതാം ജന്മദിനത്തില്‍ ദൃശ്യം 2 ടീസര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുക. ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുക എന്നാണ് സൂചന.