കുവൈറ്റ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ മുഴുവന്‍ നാടുകടത്തണമെന്ന് നടി ഹയാത്ത് അല്‍ ഫഹദ്. കുവൈറ്റിലെ ആശുപത്രികളെല്ലാം വിദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധികൃതര്‍ ഇടപെട്ട് പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് അയയ്ക്കണമെന്നാണ് കുവൈറ്റ് ടെലിവിഷന്‍ ചാനലായ എ.ടി.വിയില്‍ ഒരു ടെലിഫോണ്‍ ചര്‍ച്ചയിലൂടെ നടി വിവാദ പരാമര്‍ശം നടത്തിയത്. മനുഷ്യത്വ രഹിതമായ നടിയുടെ വാക്കുകള്‍ക്കെതിരെ സ്വദേശികളും ആരാധകരുമുള്‍പ്പെടെ രംഗത്തെത്തി.

മനുഷ്യത്വം ഇല്ലാത്ത വാക്കുകളെന്ന് പലരും വിമര്‍ശിച്ചപ്പോള്‍, പ്രവാസികളുടെ തൊഴില്‍ ബലത്തിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നതെന്ന് ജനങ്ങള്‍ ഓര്‍മിപ്പിച്ചു. പ്രവാസികള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ നടിയ്ക്ക് ഭക്ഷണം പോലും കിട്ടില്ലായിരുന്നെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.