ഫൈസാബാദ്: അയോദ്ധ്യയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
ഒന്‍പതുപേര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന. അയോദ്ധ്യയിലേക്കുള്ള ദേശീയ പാതയില്‍ ട്രക്കും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ദേശീയപാത-28ലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യത്തൊഴിലാളികളാണ്. സരയൂ നദിയിലെ ദേംഹ്വാ ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നവരാണ് ഓട്ടോയിലുണ്ടായിരുന്നത്.
മരിച്ചവരും പരിക്കേറ്റവരുമെല്ലാം ടെംപോയിലുണ്ടായിരുന്ന യാത്രക്കാരാണെന്ന് അയോദ്ധ്യ പോലീസ് മേധാവി അറിയിച്ചു. ലഖ്‌നൗവിനെ അയോദ്ധ്യയും ഗോരഖ്പൂറുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് അപകടം നടന്നത്. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ സഹായങ്ങളും വാഗ്ദ്ദാനം ചെയ്തു