ചെന്നൈ: തമിഴ് ചലചിത്ര മേഘലയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സുചി ലീക്ക്സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിയില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്ത് വിട്ടുകൊണ്ട് പ്രമുഖര്‍ക്കടക്കം ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഒരു സംഭവമായിരുന്നു അത്. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും ഈ വിഷയത്തില്‍ ദുരൂഹതകള്‍ നിലനിന്നിരുന്നു. എന്നാലിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുനടന്ന സംഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര.

നടന്‍ ധനുഷ് അടക്കമുള്ളവര്‍ സുചി ലീക്ക്സ് എന്ന ഹാഷ് ടാഗില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ ധനുഷിനൊപ്പം വന്നൊരാള്‍ തന്നെ ഉപദ്രവിച്ചെന്നും ധനുഷിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത് കൊണ്ടുവരുമെന്നുമായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഈ വിഷയത്തിന് സുചിത്രയുടെ വിശദീകരണം. ‘താന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാള്‍. എത്ര നീചമായാണ് ഹാക്കര്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപണം ഉയര്‍ത്തിയത്. ഈയിടെ അസുരന്‍ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. എത്രമനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ത്തിയത്. ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഹം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്’ സുചിത്ര പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെ പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല. മറിച്ച് സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും സുചിത്ര പറയുന്നു. ‘സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു’ സുചിത്ര പറഞ്ഞു.