ന്യൂയോർക്ക് ∙ സംഗീത ലോകത്തിലെ ചക്രവർത്തി പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സംഗീത ലോകത്തിനു നികത്തുവാനാവാത്ത നഷ്ടമാണ് എസ്.പി ബിയുടെ മരണത്തിലൂടെ സംഭവിച്ചത്.
സ്വരമധുരമായ ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും അദ്ദേഹം എന്നും നമ്മുടെ ഓർമകളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും പ്രസിഡൻറ് എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സെക്രട്ടറി ജോ ചെറുകര.