ന്യൂ യോർക്ക് : പ്രത്യാശയുടെ തിരിനാളം തെളിയുന്നു, കോവിഡ് 19 ന്റെ ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കായി കഴിഞ്ഞമാസം തുടങ്ങിയ പ്രത്യാശ ഇന്ത്യയുടെ മെന്റൽ ഹെൽത്ത്‌ കൗൺസിലിംഗ്‌ സേവനം ഞായറാഴ്ച മുതൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നു.
ന്യൂ യോർക്ക് ടൈം ഞായറാഴ്ച രാവിലെ 11:30 ന് തിരുവനന്തപുരത്ത് വച്ച് അഭിവന്ദ്യ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസും പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് ഇതിന് തുടക്കം കുറിക്കും.

ജനീവ ആസ്ഥാനമായുള്ള വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ റോയ് കള്ളിവയലിൽ, ആന്റ്റോ ആന്റണി എംപി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഈ ചടങ്ങിൽ പങ്കെടുക്കും അമേരിക്കയിലെ മലയാളി ഹെൽപ്പ് ലൈൻ ഫോറം ഭാരവാഹികളായ അനിയൻ ജോർജ്, ബൈജു വർഗീസ്, സൈക്കോതെറാപ്പിസ്റ്റായ ഡോക്ടർ ജോർജ് കാക്കനാട് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
മുപ്പതിലേറെ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികൾ ഈ ചടങ്ങിൽ പങ്കാളികളാകും എന്ന് പ്രത്യാശയുടെ കോഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. പ്രത്യാശയുടെ ഈ കൗൺസിലിംഗ് സേവനം പൂർണ്ണമായും സൗജന്യമാണ്.

Topic: “Prathyasa USA”
Date: Sunday, May 24, 2020
Time: 11 30 AM (ET)
Join Zoom Meeting
https://us02web.zoom.us/j/310165332

Meeting ID: 310 165 332

Audio call:
301 715 8592
ID 310 165 332 #
Pass word 910498#

വാർത്ത : ജോസഫ് ഇടിക്കുള.