അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. ബുധനാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ അജ്മാനില്‍ ജോലി ചെയ്യുന്ന അസ്സൈന്‍ മുഴിപ്പുറത്ത് 12 മില്യണ്‍ ദിര്‍ഹമാണ് (ഏകദേശം 24.66 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. മെയ് 14 ന് വാങ്ങിയ 139411 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

നിലവിലെ സാഹചര്യങ്ങളില്‍ വിര്‍ച്വല്‍ ആയി നടത്തിയ നറുക്കെടുപ്പിന്റെ തത്സമയ സ്ട്രീമിംഗ് അസൈന് കാണാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ ജോലിയിലായിരുന്ന അസൈന്‍ പിന്നീട് ജാക്ക്‌പോട്ടിന്റെ അവതാരകനായ റിച്ചാര്‍ഡിന് നന്ദി പറഞ്ഞു.

‘മാഷള്ള, നന്ദി. ഞാന്‍ ഡ്യൂട്ടിയിലാണ്,’ സമ്മാന വിവരം അറിയിക്കാന്‍ വിളിച്ച റിച്ചാര്‍ഡിനോട് അസൈന്‍ പറഞ്ഞു. ആദ്യം തമാശ കോള്‍ ആണെന്നാണ് അസൈന്‍ കരുതിയത്.