മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാള്‍ ആയ ലെന പങ്കുവെച്ച ഒരു പഴയ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. യൗവന കാലത്ത് താന്‍ പ്രായമുള്ളതായി തോന്നുന്നുവെന്നാണ് ലെന ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
“ചെറുപ്പത്തില്‍ ആണ് എനിക്ക് കൂടുതല്‍ പ്രായമെന്നു തോന്നി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?”എന്നാണ് ലെന ചോദിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലെന പറഞ്ഞത് ശരി തന്നെയെന്ന് പലരും സമ്മതിക്കുന്നു. ലെന ഷെയര്‍ ചെയ്‍ത ഫോട്ടോ കാണുമ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്തായാലും ഇപ്പോള്‍ ലെന കൂടുതല്‍ സുന്ദരിയാണ് എന്ന് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളില്‍ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്ക് തന്റേതായൊരു ടച്ച് നല്‍കാന്‍ ലെനയ്ക്ക് സാധിക്കാറുണ്ട്.
22 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീന്‍’, ‘അതിരന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ലെനയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ലെനയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത് സാജന്‍ ബേക്കറിയാണ്.