അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദറിന്റ സംസ്‌കാര ചടങ്ങുകൾ ഇന്ന് യുഎ ഖാദറിന്റെ സംസ്‌കാരം ഇന്ന് തിക്കോടിയിൽ നടക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രീയിൽ ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്വാസകോശാ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചക്ക് ശേഷം തിക്കോടിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.

മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന തൃക്കോട്ടൂർ പെരുമയ്ക്കാണ് യുഎ ഖാദറിന്റെ നിര്യാണത്തോടെ വിസ്മതിയിൽ മറഞ്ഞത്. ഏഴു പതിറ്റാണ്ടോളം ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി ഇ എഴുത്തുക്കാരൻ മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന യു.എ ഖാദറിന് മിത്തുകളും സർപ്പക്കാവുകളും നാട്ടുവഴികളും ചിത്രങ്ങളെന്നപോൽ വായനക്കാരുടെ മനസിൽ വരച്ചിടാൻ ഖാദറിനായി. നിരവധി അംഗീകാരങ്ങളോടൊപ്പം തൃക്കോട്ടൂർ പെരുമ എന്ന കൃതിക്ക് കേന്ദ്ര – സാഹിത്യ അക്കാദമി പുരസ്‌കാരവും യു.എ ഖാദറിനെ തേടിയെത്തി. പിതാവ് മൊയ്തീൻകുട്ടിഹാജിയുടെയും ബർമകാരിയായ മമൈദിയുടെയും മകനായി ബർമയിലെ ബില്ലിനിലയിരുന്നു യു.എ ഖാദർ ജനിച്ചത്. ജനിച്ച് മൂന്നാം നാളിൽ അമ്മയെ നഷ്ടമായ യു.എ ഖാദർ , ഏഴാം വയസിൽ അച്ഛന്റെ കൈ പിടിച്ചു കോഴിക്കോട്ടെ തിക്കോടിയിലെത്തി. പുതിയനാട്ടിൽ , ആ എഴുത്തുകാരന് കൂട്ട് അക്ഷരങ്ങളായിരുന്നുവെന്നു അടുപ്പമുള്ളവർ ഓർക്കും. അവസാന നാളുകളിലും സാംസ്‌കാരിക വേദികളിൽ സജീവമായിരുന്നു അദ്ദേഹം. രോഗങ്ങളും അവശതകളും തളർത്തിയില്ല. ഒരിക്കലും മറക്കാനാവാത്ത കഥകളും കഥാപാത്രങ്ങളും ബാക്കി വച്ച് യു.എ ഖാദർ എന്ന ബഹുമുഖപ്രതിഭ ഓർമയായി.