മുംബൈ: ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപ് തന്നെ ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ച നടി എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവലെ)യില്‍ ചേര്‍ന്നു. പാര്‍ട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തവാലെയുടെ സാന്നിധ്യത്തിലാണ് നടി പായല്‍ ഘോഷിന്റെ പാര്‍ട്ടി പ്രവേശനം. ഇതിനു പിന്നാലെ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി നടിയെ നിയമിക്കുകയും ചെയ്തു. കശ്യപിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നടി ഉന്നയിച്ച ആരോപണങ്ങള്‍ ചലച്ചിത്ര നിര്‍മാതാവ് നിഷേധിച്ചിരുന്നു.