ലണ്ടന്‍: യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സൈമണ്ട്സും തമ്മിലുള്ള വിവാഹം അതീവരഹസ്യമായി നടത്തിയെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിലാണ് വിവാഹം നടത്തിയത്. ശനിയാഴ്ച ഉച്ചയോടെ ചടങ്ങ് നടത്തിയതെന്നാണ് സൂചന.
അതേസമയം, പ്രധാനമന്ത്രിയുടെ ഡോവിങ് സ്ട്രീറ്റ് ഓഫീസിലെ വക്താവ് വാര്‍ത്തകള്‍ നിഷേധിച്ചു. അവസാനനിമിഷമാണ് ചടങ്ങിനെ കുറിച്ച് അതിഥികള്‍ക്ക് വിവരം നല്‍കിയതെന്നാണ് സൂചന. ജോണ്‍സന്റെ ഓഫീസിലുണ്ടായിരുന്നവര്ക്ക് പോലും കാര്യമായ ധാരണ ചടങ്ങിനെ കുറിച്ച് ഇല്ലായിരുന്നു.
ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി 30 പേര്‍ക്കാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തന്റെ വെളുത്ത ലിമോസിന് കാറിലാണ് കാരി സൈമണ്ട്സ് പള്ളിയിലെത്തിയത്. 56കാരനായ ബോറിസ് ജോണ്‍സണും 33കാരിയായ കാരി സൈമണ്ട്സും 2019 മുതല്‍ ലിവിങ് ടുഗേതറിലാണ്.



