കിഴക്കന്‍ ലഡാക്ക് അടക്കമുള്ള അതിര്‍ത്തിമേഖലകളിലെ സേനാവിന്യാസം കുറക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തി. സൈനികതല ചര്‍ച്ചയിലാണ് ധാരണ. ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്ന് ആര്‍മിവൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. നിയന്ത്രണരേഖയുടെ ചൈനീസ് പ്രദേശത്താണ് ചര്‍ച്ച നടന്നത്. ജൂണ്‍ ആറിനാണ് ഇതിന് മുമ്ബ് ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച നടന്നത്. ഇരു സൈന്യങ്ങളും പിന്‍വാങ്ങാനും ടെന്റുകളും നിര്‍മ്മിതികളും പൊളിച്ചുനീക്കാനും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. ഈ ടെന്റുകളും മറ്റും പൊളിച്ചുനീക്കാന്‍ ഇന്ത്യന്‍ സൈനികര്‍ നീങ്ങിയതിനെ തുടര്‍ന്നാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ഗാല്‍വാന്‍ താഴ് വരയില്‍ ജൂണ്‍ 15നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യയും യുഎസും പറഞ്ഞെങ്കിലും സൈനികരുടെ മരണം സ്ഥിരീകരിക്കാന്‍ ചൈന തയ്യാറായില്ല. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മിയും 35 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സും പറഞ്ഞിരുന്നു. ഇരുമ്ബ് വടികളും ബാറ്റണുകളും കല്ലുകളും മറ്റും വച്ചായിരുന്നു ഏറ്റുമുട്ടല്‍.
നിയന്ത്രണരേഖയില്‍ ചൈനീസ് സേനയോടുള്ള പ്രതികരണങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. അസാധാരണ സാഹചര്യങ്ങളില്‍ തോക്ക് ഉപയോഗിക്കാന്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് അനുമതി നല്‍കി. ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിച്ചോളാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍മിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേനാമേധാവികള്‍ പങ്കെടുത്ത ഉന്നതതല റിവ്യൂ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ നിര്‍ദ്ദേശമാണ് നല്‍കിയത്.