ഡല്‍ഹി: ഇന്ത്യന്‍ സേന ഏത് സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെെനീസ് സെെനീകരുടെ കടന്ന് കയറ്റത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്തത്.

അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചെെന നടത്തുന്ന ഏത് നീക്കവും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. സേന പൂര്‍ണ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചെെനീസ് വിദേശകാര്യ മന്ത്രി വാങ്യ യിയും മോസ്കോയില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംയുക്ത സേനാ മേധാവിയുടെ പ്രതികരണം.