തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്സ് ആന്‍ഡ് ആര്‍ട്സിന്റെ (കെആര്‍എന്‍എന്‍ഐവിഎസ്‌എ) അധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ ആര്‍ ഹരികുമാറിന്റെ നിയമനകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്സ് ആന്‍ഡ് ആര്‍ട്സിന്റെ അധ്യക്ഷനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമേല്‍ക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടതായും ഈ സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നിര്‍ണായക ചുവടുവയ്പ് നടത്തിയതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.